കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ധാരിവിയില് രോഗം ബാധിച്ചവരുടെ എണ്ണം അറുപതായി. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധ മൂലം ഏഴ് പേരാണ് ഇതുവരെ ധാരാവിയില്‍ മരണപ്പെട്ടത്.
പത്ത് ലക്ഷത്തോളം പേര് തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ രോഗം പടര്‍ന്നു പിടിക്കുന്നത് ആശങ്കയേറിയ കാര്യമാണ്. സമൂഹവ്യാപനം നടക്കാൻ സാധ്യതയുള്ളതിനാല്‍ തന്നെ കടുന്ന നിയന്ത്രണങ്ങളാണ് ധാരാവിയിലേര്പ്പെടുത്തിയിരിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
നിലവില്‍ ഫാര്‍മസി മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. മറ്റെല്ലാ കടകളും അടഞ്ഞ് കിടക്കുകയാണ്. അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2500 കവിഞ്ഞു.
English Summary: Five more Covid positive cases report in Dharavi.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.