ധാരാവി ചേരിയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി. നിസാമുദ്ദീൻ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ രണ്ട് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സില്‍ ക്വാറന്റൈനിലായിരുന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പത്ത് ലക്ഷത്തിലധികം പേര് തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മൂന്ന് പേരാണ് മരണപ്പെട്ടത്. കൂടുതല്‍ ആളുകളിലേയ്ക്ക് രോഗം പടര്‍ന്ന് പിടിക്കാൻ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍.
English Summary: Five more Covid positive cases report in Mumbai Dharavi.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.