Web Desk

തിരുവനന്തപുരം

July 27, 2021, 7:16 pm

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

Janayugom Online

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെ 56 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. എട്ട് പേരാണ് നിലവില്‍ രോഗികളായുള്ളത്. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ENGLISH SUMMARY:Five more peo­ple in the state have been diag­nosed with sika virus
You may also like this video