മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​ നേ​രേ സ​ദാ​ചാ​ര​ഗു​ണ്ടാ അ​ക്ര​മം; അഞ്ചുപേർ അറസ്റ്റിൽ

Web Desk

കോ​ഴി​ക്കോ​ട്

Posted on May 22, 2020, 7:42 pm

രാ​ത്രി ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​നേ​രെ സ​ദാ​ചാ​ര​ഗു​ണ്ടാ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ലാ​യി. മാ​ധ്യ​മം കോ​ഴി​ക്കോ​ട് ബ്യൂ​റോ​യി​ലെ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ സി ​പി ബി​നീ​ഷി​നെ കൈ​യേ​റ്റം ചെ​യ്ത കേസിൽ ന​രി​ക്കു​നി സ്വ​ദേ​ശി​ക​ളാ​യ ചെ​റു​ക​ണ്ടി​യി​ൽ അ​തു​ൽ (22), കാ​രു​കു​ള​ങ്ങ​ര അ​ഖി​ൽ (26), കാ​രു​കു​ള​ങ്ങ​ര അ​നു​രാ​ജ് (24), ക​ണ്ണി​പ്പൊ​യി​ൽ പ്ര​ശോ​ഭ് (24), കാ​വു​മ്പൊ​യി​ൽ ഗോ​കു​ൽ​ദാ​സ് (25) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​വ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തത്.

രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​കു​മ്പോ​ൾ മോ​ഷ്ടാ​വാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ക്ര​മി​ച്ച​തും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തും. കേ​ര​ള സ​ർ​ക്കാ​രി​ന്റെ മീ​ഡി​യ അ​ക്ര​ഡി​റ്റേ​ഷ​ൻ കാ​ർ​ഡ് കാ​ണി​ച്ചി​ട്ടും ത​ട​ഞ്ഞു​വെയ്​ക്കു​ക​യും അ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി 10 മണിയോടെ ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് ന​രി​ക്കു​നി​ക്ക​ടു​ത്ത പൂ​നൂ​രി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ അ​തു​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ള​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബി​നീ​ഷ് കഴിഞ്ഞ ദിവസം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​പ​ടി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതിക​ളെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ മു​ഖ്യ​മ​ന്ത്രിയോടും ഡി​ജി​പി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​റ​സ്റ്റി​ലാ​യ​വ​രെ റി​മാ​ൻ​ഡ് ചെ​യ്യാ​തെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വിട്ടയച്ചു.

Eng­lish Sum­ma­ry: five peo­ple from kozhikode  arrest­ed for attack­ing journalist

You may also like this video: