19 April 2024, Friday

Related news

August 12, 2023
August 9, 2023
June 17, 2023
June 12, 2023
May 19, 2023
May 19, 2023
March 8, 2023
February 16, 2023
January 25, 2023
September 30, 2022

ഒരു സ്‌കൂട്ടറില്‍ അഞ്ചുപേര്‍ ഒരുമിച്ച് നടത്തിയ യാത്ര; ലൈസന്‍സ് റദ്ദാക്കി പിഴയുമടക്കണം

Janayugom Webdesk
June 30, 2022 11:29 am

ഒരു സ്‌കൂട്ടറില്‍ അഞ്ചുപേര്‍ ഒരുമിച്ച് നടത്തിയ യാത്രയുടെ വീഡിയോ വൈറലായതിന് പിന്നാലെ, വാഹനമോടിച്ചയാളുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി പിഴയുമിട്ടു. കോളേജ് യൂണിഫോം ധരിച്ച് യാത്ര ചെയ്ത അഞ്ചുപേരെയും അവരുടെ അച്ഛനമ്മമാരെയും വിളിച്ചുവരുത്തി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ കൗണ്‍സലിങ്ങും നടത്തി. വെള്ളിയാഴ്ച മുരിക്കാശ്ശേരി ടൗണിലൂടെ വിദ്യാര്‍ഥികള്‍ ‘പറക്കുന്ന’തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സ്വകാര്യകോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഇവര്‍ അതേ കോളജിന്റെ യൂണിഫോമിലാണ് അപകടകരമായവിധത്തില്‍ വാഹനമോടിച്ചത്. ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സോണി ജോണ്‍, നെബു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മുരിക്കാശ്ശേരിയിലെത്തി അന്വേഷണം നടത്തി.

വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ആര്‍ടിഒ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തി. മേലില്‍ കുറ്റംചെയ്യുകയില്ലെന്ന് മാതാപിതാക്കളുടെ മുന്‍പില്‍വെച്ച് പ്രതിജ്ഞയും എടുപ്പിച്ചു. സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിയുടെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് റദ്ദാക്കിയത്.

Eng­lish sum­ma­ry; five peo­ple on a scoot­er; License can­celed and fine should be paid

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.