ജയ്പൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് 4 പൊലീസ് ഉദ്യോഗസ്ഥരും തടവുകാരനും മരിച്ചു. പ്രതിയുമായി ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിലേക്ക് പോവുകയായിരുന്ന പൊലീസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. ജയ്പൂരിലെ ഭബ്രൂ മേഖലയിലെ എന്‍എച്ച്- 48ലെ നിജാര്‍ വളവിന് സമീപമാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ഇതുവരെയുള്ള വിവരം. മൃതദേഹങ്ങളെല്ലാം ഷാപുരയിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
English summary; Five people were killed in a road accident in Jaipur
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.