Web Desk

ന്യൂഡൽഹി

June 25, 2020, 5:55 pm

കോവി‍ഡ് മരുന്ന് ആദ്യം ഈ അഞ്ച് സംസ്ഥാനങ്ങള്‍ക്ക്; ഉപയോഗത്തിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

Janayugom Online

അടിയന്തര ഘട്ടത്തില്‍ കോവി‍ഡ് രോഗികള്‍ക്ക് നല്‍ക്കാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയ റെംഡിസിവിര്‍ മരുന്നിന്റെ ആദ്യ ബാച്ച് ലഭിക്കുന്നത് അഞ്ചു സംസ്ഥാനങ്ങൾക്ക്. ഹൈദരാബാദിലെ ഹെറ്റെറോ കമ്പനിയാണ് മരുന്ന് നിർമ്മിക്കുന്നത്. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, തെലങ്കാന, സംസ്ഥാനങ്ങള്‍ക്ക് 20,000 മരുന്ന് കുപ്പികള്‍ ആദ്യ ഘട്ടത്തില്‍ നല്‍ക്കും. ഏറ്റവും അധികം കോവിഡ് കേസുകള്‍ ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. കോവിഫോര്‍ എന്ന പേരിലാണ് മരുന്ന് വിറ്റഴിക്കുന്നത്. ഒരു ലക്ഷം മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മരുന്നിന്റെ രണ്ടാം ഘട്ടത്തില്‍ കൊൽക്കത്ത, ഇൻഡോർ, ഭോപാൽ, ലക്‌നൗ, പട്ന, ഭുവനേശ്വർ, റാഞ്ചി, വിജയവാഡ, കൊച്ചി, തിരുവനന്തപുരം, ഗോവ എന്നിവടങ്ങളില്‍ നല്‍ക്കും. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ഉള്ള രോഗിക്ക് കുറഞ്ഞ് ആറ് വയൽ റെംഡിസിവിർ ഉപയോഗിക്കേണ്ടി വരുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഎസ് കമ്പനിയായ ഗിലീഡ് സയൻസസിനാണ് മരുന്നിന്റെ യഥാർഥ നിർമാണാനുമതി. കോവിഡിന് പകരം മരുന്നു കണ്ടെത്തുന്നതു വരെ ഇത് ഉൽപാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് ഗിലീഡ് സൗജന്യമായി അനുവാദം നൽകുകയായിരുന്നു.

ENGLISH SUMMARY: five states get covid med­i­cine firstly

YOU MAY ALSO LIKE THIS VIDEO