യുപിയില്‍ അഞ്ച് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

Web Desk
Posted on August 23, 2019, 9:32 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ഗാസിയാബാദിലെ നന്ദ്ഗ്രാമിലായിരുന്നു സംഭവം.
ആദ്യം ഒരു തൊഴിലാളിയാണ് ഭൂഗര്‍ഭക്കുഴലിലൂടെ അഴുക്കുചാലിലേക്ക് വൃത്തിയാക്കാന്‍ ഇറങ്ങിയത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടര്‍ന്നാണ് മറ്റുള്ളവരും അഴുക്കുചാലിലേക്ക് ഇറങ്ങിയത്. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.