ക്യാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കി അഞ്ചുവയസ്സുകാരി മാതൃകയായി

Web Desk
Posted on November 15, 2017, 10:07 pm

കായംകുളം: അഞ്ച് വയസ്സുള്ള വിദ്യാര്‍ത്ഥിനി ക്യാന്‍സര്‍ രോഗികള്‍ക്കായി മുടി നല്‍കി മാതൃകയായി. ചെങ്ങന്നൂര്‍ പെണ്ണുക്കര വിശ്വനിവാസില്‍ രഞ്ജിത്തിന്റെയും രേവതിയുടെ മകളും ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എംഎംഎആര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ വൈഗ രഞജിത്ത് ആണ് ശിശുദിനത്തോടുബന്ധിച്ച് ക്യാന്‍സര്‍ രോഗികള്‍ക്കായി 12 ഇഞ്ച് മുടി നല്‍കി മാത്യകയായി. മാതാപിതാക്കളുടെ പ്രേരണയായും ഇളം മനസ്സില്‍ തോന്നിയ താത്പര്യവുമാണ് മുടിനല്‍കാന്‍ പ്രേരണയായത്. ഭരണിക്കാവ് തെക്ക് പ്രവര്‍ത്തിച്ചുവരുന്ന തത്ത്വമസി എന്ന ജീവകാരുണ്യ സംസ്‌കാരിക സംഘടനയുടെ രക്ഷാധികാരി ബാബു കുട്ടന്റെ നേത്യത്വത്തില്‍ കായംകുളം ചേതനയില്‍ എത്തി ഡയറക്ടര്‍ ഫാ. ബിന്നി നെടുംപുറത്തിനു മുടി മുറിച്ച് കൈമാറി. തുടര്‍ന്ന് കേശദാന സര്‍ട്ടിഫിക്കറ്റ് ഫാ ബിന്നി നെടുംപുറത്ത് വൈഗയ്ക്കുനല്‍കി അഭിനന്ദിച്ചു. പ്രസിഡന്റ് ഓമനകുട്ടന്‍ വൈസ് പസിഡന്റ് വിഷ്ണു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സജികുമാര്‍ മെമ്പര്‍ ശശി, അംഗങ്ങളായ ഷാജി, ബാബു, കാര്‍ത്തികേയന്‍ കോ-ഓര്‍ഡിനേറ്റര്‍ കറ്റാനം രാധാക്യഷ്ണന്‍, ശശികല ആശാകിരണം കോ-ഓര്‍ഡിനേറ്റര്‍ ഷൈനി ആന്‍ഡ്രൂസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.