Janayugom Online
child rape

ശിശു മാനഭംഗ ശ്രമം: 68 കാരന് അഞ്ചു വർഷം തടവ്

Web Desk
Posted on September 19, 2018, 1:20 pm

ഹിസാർ: കഴിഞ്ഞ വർഷം ഹരിയാനയിലെ ഹിസാറിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച 68 കാരന് അഡിഷണൽ  സെഷൻസ് കോടതി അഞ്ചു വർഷം തടവ് വിധിച്ചു. 5000 രൂപ പിഴയൊടുക്കണം, ഇല്ലെങ്കിൽ ഒരു മാസം കൂടെ തടവനുഭവിക്കണമെന്നും കോടതി വിധിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 7 നു അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി സ്കൂളിലേക്ക് പോകുമ്പോഴാണ് രാം കുമാർ (68) കുഞ്ഞിനെ പിടിച്ചു ഒരു വിഗ്രഹത്തിനു പിന്നിലേക്ക് കൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. കുഞ്ഞിന്റെ നിലവിളി കേട്ട് അത് വഴി വന്ന രണ്ടു പേർ രക്ഷപ്പെടുത്തുകയായിരുന്നു.