ഇടുക്കിയില്‍ അഞ്ച് വയസുകാരന് ക്രൂരമർദനം; തലയോട്ടി പൊട്ടി, ആന്തരിക രക്തസ്രാവം

Web Desk

ഇടുക്കി

Posted on October 31, 2020, 3:15 pm

ഇടുക്കിയില്‍ ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം. അസം സ്വദേശിയായ കുട്ടിക്കാണ് അച്ഛന്റെ സഹോദരന്റെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടി, ആന്തരിക രക്തസ്രാവവുമുണ്ട്. നേരത്തെയും പ്രതി നിരവധി തവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്. ഇത് നിര്‍ത്തണമെന്ന് ആശാപ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.

മരപ്പണിക്കാരായ കുടുംബം അസമില്‍ നിന്നെത്തി ഒരു വര്‍ഷമായി ഇടുക്കി ഉണ്ടപ്ലാവിലാണ് താമസം. വെള്ളിയാഴ്ച വെെകിട്ടാണ് കുട്ടിയ ക്രൂരമായി മര്‍ദ്ദിച്ചത്. രാത്രി ശരീരിക അസ്വസ്ഥ ഉണ്ടായപ്പോഴാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിതാവിന്റെ സഹോദരനെ തൊടുപുഴ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Eng­lish sum­ma­ry; Five year old beat­en in Idukki

You may also like this video: