ചോങ്ഗിങ് (ചൈന): മുതിർന്നവർക്ക് പോലും പ്രതികരണശേഷി കുറഞ്ഞ് വരുന്ന ഈ കാലഘട്ടത്തിൽ അമ്മയെ ഇടിച്ചിട്ട കാർ ഡ്രൈവറോടുള്ള ബാലന്റെ പ്രതികരണം സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ വൈറലാവുകയാണ്. സീബ്ര ക്രോസിങിലൂടെ നടന്ന് പോവുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് അതിരൂക്ഷമായാണ് കുട്ടി പ്രതികരിച്ചത്. ചൈനയിലെ ഡാഡകോവ് ജില്ലയിലെ ചോങ്ഗിങില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ഡിസംബര്‍ നാലിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അഞ്ച് വയസോളം പ്രായം വരുന്ന ബാലനെ തിരയുകയാണ് സമൂഹമാധ്യമങ്ങള്‍.
സീബ്ര ക്രോസിങിലൂടെ ആളുകള്‍ നടന്ന് പോവുന്നത് കണ്ടിട്ടും കാര്‍ മുന്നോട്ട് നീങ്ങുകയും കുഞ്ഞിന്റെ കയ്യും പിടിച്ച് നീങ്ങുന്ന അമ്മയെ ഇടിച്ചിടുകയുമാണ്. തുടർന്നാണ് ഒപ്പമുണ്ടായിരുന്ന അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ബാലൻ കാറിൽ ആഞ്ഞ് ചവിട്ടുന്നതും ഡ്രൈവറെ രൂക്ഷമായി വിമർശിക്കുന്നതും. കരയുന്നുണ്ടെങ്കിലും തന്റെ ഉള്ളിലെ രോഷം മുഴുവൻ ആ ബാലൻ കാറിൽ ആഞ്ഞ് ചവിട്ടി തീർക്കുന്നുണ്ട്.
you may also like this video
തുടർന്ന് അമ്മയുടെ അടുത്തേക്ക് ഓടിയെത്തി എഴുന്നേൽപ്പിക്കാൻ ശ്രമിക്കുമ്പോഴേക്കും ഡ്രൈവറും സഹായത്തിനായി എത്തുന്നുണ്ട്. ആളുകൾ ഓടിക്കൂടുമ്പോഴേക്കും ഡ്രൈവർ അമ്മയെയും കുഞ്ഞിനെയും കാറിൽ കയറ്റുകയായിരുന്നു. ദൃശ്യങ്ങൾ പങ്കുവെച്ചത് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് ആണ്. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കാറിന്റെ ഡ്രൈവര്‍ക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്തായാലും അമ്മയെ ഇടിച്ച് വീഴ്ത്തിയ ആളോട് കട്ടയ്ക്ക് നിന്ന് പ്രതികരിക്കുന്ന കുഞ്ഞിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.