അഞ്ചുവയസുകാരിയെഅയല്‍വാസി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി

Web Desk
Posted on May 01, 2018, 1:18 pm

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ്  ക്രൂര സംഭവം അരങ്ങേറിയത്.പ്രദേശത്ത് നടക്കുന്ന ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാമെന്ന് പറഞ്ഞു ഇയാള്‍ കുട്ടിയെ കൂട്ടികൊണ്ടുപോവുകയായിരുന്നെന്ന് മരിച്ച കുട്ടിയുടെ മാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

വിവാഹ ചടങ്ങ് കഴിഞ്ഞു വീട്ടിലെത്തിയ ഇയാള്‍ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയോ എന്ന് മാതാവിനോട് ചോദിച്ചു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ഇയാളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്‌തതോടെ പ്രതി കുറ്റം സമ്മതിച്ചു . സമീപപ്രദേശത്ത് നിന്ന് തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.