25 April 2024, Thursday

Related news

April 19, 2024
April 12, 2024
April 6, 2024
April 6, 2024
April 2, 2024
April 1, 2024
March 28, 2024
March 26, 2024
March 4, 2024
March 1, 2024

വ്യാപാരിയെ അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും

Janayugom Webdesk
കാസര്‍കോട്‌
May 3, 2023 8:15 pm

വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയും സ്വര്‍ണമാലയും പണവും എടിഎം കാര്‍ഡും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് കോടതി അഞ്ച് വര്‍ഷം തടവും 30,000 രൂപ വീതം പിഴയും. തളങ്കര പള്ളിക്കാലിലെ മുഹമ്മദ് അറഫാത്ത് (37), തളങ്കര ജദീദ് റോഡിലെ മുഹമ്മദ് റാഷിദ് (31), തളങ്കര കെ.കെ.പുറത്തെ കെ.എം.അബ്ദുള്‍ റഹ്മാന്‍ (63), തളങ്കര ഖാസിലൈനിലെ കെ.എ.സാബിദ് (34) എന്നിവരെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി ദീപു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. കിന്‍ഫ്ര വസ്ത്രനിര്‍മാണ ഫാക്ടറി ഉടമ മധൂര്‍ പട്‌ലയിലെ കെ.സതീഷ് (47) അക്രമത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.

2017 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. രാത്രി കോയമ്പത്തൂരേക്ക് പോകാനായി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ സതീഷ് എടിഎമ്മില്‍ നിന്ന് പണം എടുത്ത് ഇറങ്ങുമ്പോള്‍ നാലംഗ സംഘം ബലമായി പിടിച്ചുവലിച്ച് ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോവുകയായിരുന്നു. ഓട്ടോയില്‍ വെച്ച് മുഖത്തും തലയിലും മര്‍ദ്ദിക്കുകയും തളങ്കര ഭാഗത്തെ റെയില്‍വേ ട്രാക്കിന് സമീപം കൊണ്ടുപോയി സതീഷിന്റെ കയ്യിലുണ്ടായിരുന്ന 5000 രൂപ, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, 80,000 രൂപ വില വരുന്ന നാലു പവന്‍ സ്വര്‍ണാഭരണം എന്നിവ കവര്‍ച്ച ചെയ്യുകയുമായിരുന്നു. കാസര്‍കോട് എസ്‌ഐ ആയിരുന്ന പി.അജിത്കുമാറാണ് സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി കോടതിയില്‍ കുറ്റുപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ നിഷ കുമാരി ഹാജരായി.

Eng­lish Sum­ma­ry: Five years impris­on­ment and fine for the accused in the case of attack­ing the mer­chant and rob­bing him of gold and cash

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.