യുഎഇയിൽ പനിബാധിച്ച് മലയാളി ബാലിക മരിച്ചു. റാസൽഖൈമ സ്റ്റീവൻ റോക്കിലെ ഉദ്യോഗസ്ഥനായ തൃശൂർ അഞ്ചേരി തട്ടിൽ വല്ലച്ചിറക്കാരൻ വീട്ടിൽ ജോബിൻ ജോസഫിന്റെ മകൾ ദിയ റോസ്(അഞ്ച്) ആണ് മരിച്ചത്. ഞായറാഴ്ച പനി അധികമായതിനെ തുടർന്ന് ശാം ആശുപത്രിയിലും പിന്നീട് റാക് സഖർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ മരിക്കുകയായിരുന്നു. ഇന്ത്യൻ പബ്ലിക് സ്കൂൾ കെജി ടു വിദ്യാർഥിനിയാണ്. മാതാവ്: ജിനി ജോബി. സഹോദരൻ: ജോൺ ജോബി.
English summary: Five years old keralite girl died in UAE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.