September 29, 2023 Friday

Related news

September 28, 2023
September 28, 2023
September 28, 2023
September 25, 2023
September 22, 2023
September 22, 2023
September 21, 2023
September 21, 2023
September 21, 2023
September 19, 2023

നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
May 22, 2023 4:18 pm

തിരുവന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ അനസ്, വിഷ്ണു ‚നെടുമങ്ങാട് സ്വദേശി അഭിരാം,കാട്ടാക്കട സ്വദേശികളായ കാര്‍ത്തിക്, ഗോകുല്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ബാംഗ്ലൂരില്‍ നിന്ന് എത്തിച്ച എംഡിഎംഎ ഇവര്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ആണ് അറസ്റ്റിലായത്. 

50 ഗ്രാമിലധികം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. നെയ്യാറ്റിന്‍കര വാട്ടര്‍ അതോറിറ്റിക്ക് സമീപം വച്ച് എംഡിഎംഎ കൈമാറാന്‍ എത്തിയപ്പോഴാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ആന്റി നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വരുന്നതാണ് പിടിച്ചെടുത്ത എംഡിഎംഎ. 

Eng­lish Sum­ma­ry; Five youths arrest­ed with MDMA in Neyyattinkara

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.