Web Desk

തിരുവനന്തപുരം

January 21, 2020, 10:04 pm

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ പൊലിസ് അറസ്റ്റു ചെയ്തു

Janayugom Online

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ കനകക്കുന്ന് പൊലിസ് അറസ്റ്റു ചെയ്തു.
മുതുകുളം കാടാംപള്ളി കിഴക്കേതില്‍ മുരളി (55)നെയാണ് അറസ്റ്റ് ചെയ്തത്. പീഡനശേഷം ഒളിവില്‍ പോയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി അറസ്റ്റ് ചെയ്തത്.

കായംകുളം ഡി.വൈ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ കനകക്കുന്ന് എസ്.ഐ ശ്രീകാന്ത് എസ് .നായര്‍, ഹരിപ്പാട് പോലീസ് സ്റ്റേഷന്‍ പ്രൊബേഷന്‍ എസ്.ഐ മാരായ പ്രതിഭ, പ്രജീഷ് കുമാര്‍, അസിസ്റ്റന്റ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ മാരായ നിസാറുദീന്‍, എബി, സിവില്‍ പോലീസ് ഓഫീസര്‍ മാരായ ശ്രീജിത്ത്, സബീഷ്,
ശ്യാംകുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ പരിശോധനക്ക് ശേഷം ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.