14 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 13, 2024
September 12, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 5, 2024
September 4, 2024

രണഭൂമിയിൽ നിന്ന് പതാകജാഥ പ്രയാണം തുടങ്ങി

Janayugom Webdesk
September 29, 2022 6:30 pm

രക്തസാക്ഷി സ്മരണകളിരമ്പുന്ന വയലാറിന് അരുണശോഭ പകർന്ന് സിപിഐ സംസ്ഥാന സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പ്രയാണം തുടങ്ങി . രാവിലെ എട്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന കൗൺസിൽ അംഗം പി കെ മേദിനി ജാഥാ ക്യാപ്റ്റൻ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന് പതാക കൈമാറി. കൃഷിമന്ത്രി പി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് ക്യാപ്റ്റൻ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ എം കെ ഉത്തമൻ അദ്ധ്യക്ഷനായിരുന്നു. സംഘാടക സമിതി കൺവീനർ എം സി സിദ്ധാർത്ഥൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി വി സത്യനേശൻ, ദീപ്തി അജയകുമാർ എന്നിവർ പങ്കെടുത്തു . പകൽ നാലോടെ ആലപ്പുഴ , കൊല്ലം ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഓച്ചിറയിൽ കൊല്ലം ജില്ലാ സെക്രട്ടറി പി എസ് സുപാൽ എം എൽ എയുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു .

eng­lish sum­ma­ry: flag march updation

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.