ഫ്ലാറ്റില്‍ യുവതിയെ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി മാര്ട്ടിന് ജോസഫിനെതിരേ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതിയുടെ ആഡംബര ജീവിതവും പണമിടപാടും പൊലീസ് അന്വേഷിച്ച് വരികയാണ്. സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാര്ട്ടിന് അക്കൗണ്ടുള്ള ബാങ്കുകള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായാണു നടപടി. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ വിശദമായ അന്വേഷണം നടത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.
എറണാകുളം മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയായ 27 വയസുകാരിയെ തടങ്കലില്‍വച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണു പീഡനം നടന്നത്.
എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തു വരുമ്പോഴാണ് യുവതി മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ കൊണ്ടുപോയി മാര്ട്ടിന് ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളും പകര്‍ത്തി.
മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെടുകയും എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ പത്തിന് രാത്രി തൃശൂരിലെ വനമേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണു പൊലീസ് പിടികൂടിയത്.
English summary; Flat harassment: Police for further investigation
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.