Web Desk

കൊച്ചി

December 29, 2020, 6:27 pm

കൊച്ചിയില്‍ വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്ലാറ്റ് ഉടമ അറസ്റ്റില്‍

Janayugom Online

കൊച്ചിയില്‍ വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്ലാറ്റ് ഉടമ അറസ്റ്റില്‍. ഫ്ലാറ്റില്‍ നിന്ന് വീണ് ചികിത്സയിലിരിക്കെ മരിച്ച തമിഴ്നാട് സ്വദേശിയുടെ മരണത്തില്‍ ഒളിവിലായിരുന്ന ഫ്ലാറ്റ് ഉടമ ഇംതിയാസ് അറസ്റ്റില്‍. മുന്‍ കൂര്‍ ജാമ്യം ലഭിച്ച ഇംതിയാസിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തി. പൊലീസിന് മുന്നില്‍ ഹാജറാകാനെത്തിയപ്പോഴാണ് അറസ്റ്റിലായത്. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവെച്ചു എന്നാണ് ഇയാള്‍ക്കെതിരെ കേസ്.

മരിച്ച കുമാരിയുടെ ഭർത്താവിന്റെ പരാതിയിലാണ് കേസ്. ഫ്ലാറ്റ് ഉടമ ഭാര്യയെ പൂട്ടിയിട്ടതാണെന്ന് ഭർത്താവ് മൊഴി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയിൽ നിന്ന് വീണ് മരിച്ചതെന്ന് ഭർത്താവ് ശ്രീനിവാസൻ മൊഴി നൽകിയിരുന്നു

കുമാരിയെ അന്യായമായി തടങ്കലിൽ വെച്ചതിനാണ് പോലീസ് കേസ്എടുത്തിരുന്നത്

ENGLISH SUMMARY:Flat own­er arrest­ed in Kochi maid­’s death
you may also like this video