പുറത്തേക്ക് ഉന്തിയ വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. സ്ത്രീയേയും പുരുഷനേയും ഒരു പോലെ അലട്ടുന്ന പ്രധാനപ്പെട്ടൊരു പ്രശ്നമെന്നു വേണം പറയുവാന്‍. പുറത്തേക്ക് ഉന്തിയ വയർ ആരുടേയും ആത്മ വിശ്വാസം ഒന്നു കുറയ്ക്കും. അതിന് ശ്വാസം പിടിച്ചുവച്ച് വയർ അകത്തേക്ക് തള്ളി നിർത്തിയിട്ടൊന്നും ഒരു കാര്യവുമില്ല.
ഉന്തിയ വയർ ഉണ്ടെങ്കിൽ ഇണങ്ങുന്ന ഏതു വസ്ത്രം ധരിച്ചാലും ഭംഗി തോന്നില്ല. പുറത്തേക്ക് ഉന്തിയ വയര്‍ ഒരു സൗന്ദര്യപ്രശ്നം മാത്രമല്ല, അനാരോഗ്യത്തിന്റെ സൂചന കൂടിയാണ്. എന്നാല്‍ എത്രയൊക്കെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടും വയര്‍ കുറയുന്നില്ല എന്ന് പരാതി പറയുന്നവരെ കാണാന്‍ സാധിക്കും. എങ്ങനെയെങ്കിലും വയര്‍ കുറയ്ക്കാനായി ജിമ്മിലും മറ്റും ഓടി പായുന്നവര്‍ നിരവധിയാണ്.
ഇതിനായി ഇനി നെട്ടോട്ടം ഓടേണ്ട കാര്യമില്ല. വീട്ടിലിരുന്ന് തന്നെ വയറു കുറയ്ക്കാം. അതിന് ദിവസവും 10 മിനിറ്റ് മാത്രം മാറ്റിവെച്ചാൽ മതി. അതിനുള്ള വഴിയുമായിട്ടാണ് ഡോക്ടർ റിനി വിബിൻ എത്തുന്നത്. വയറു കുറച്ച് ഊർജസ്വലതയും ആരോഗ്യവും വീണ്ടെടുക്കാന്‍ ചെയ്യേണ്ട വർക്ക്ഔട്ട് ആണ് റിനി വിബിൻ ഇവിടെ പങ്കുവെക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.