November 30, 2023 Thursday

Related news

November 15, 2023
November 8, 2023
September 9, 2023
August 11, 2023
August 11, 2023
August 7, 2023
August 6, 2023
August 3, 2023
July 17, 2023
July 16, 2023

ഭാര്യ നൽകുന്ന കാപ്പിക്ക് രുചിവ്യത്യാസം; ഒളിക്യാമറ ദൃശ്യം കണ്ട് ഭർത്താവ് ഞെട്ടി; അറസ്റ്റ്

Janayugom Webdesk
വാഷിങ്ടണ്‍
August 7, 2023 4:20 pm

കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊല്ലാന്‍ശ്രമിച്ച യുവതി അറസ്റ്റില്‍. യു.എസിലെ അരിസോണ സ്വദേശിയായ മെലഡി ഫെലിക്കാനോ ജോണ്‍സണെയാണ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ദിവസവും കുടിക്കുന്ന കാപ്പിയില്‍ അണുനാശിനി കലര്‍ത്തിനല്‍കിയാണ് യുവതി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ ഭര്‍ത്താവ് റോബി ജോണ്‍സണ്‍ തന്നെയാണ് സംഭവത്തില്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയത്. പിന്നാലെ പോലീസ് കേസെടുക്കുകയും യുവതിയെ പിടികൂടുകയുമായിരുന്നു.

യു.എസ്. വ്യോമസേനയിലെ ഉദ്യോഗസ്ഥനായ റോബി ജോണ്‍സണ് ഈ വര്‍ഷം മാര്‍ച്ച് മാസം മുതലാണ് ഭാര്യയുടെ നീക്കങ്ങളില്‍ സംശയം തോന്നിതുടങ്ങിയത്. മാര്‍ച്ച് മാസത്തില്‍ ദമ്പതിമാര്‍ ജര്‍മനിയില്‍ താമസിക്കുന്നതിനിടെ ഭാര്യ കുടിക്കാന്‍ നല്‍കിയ കാപ്പിയുടെ രുചിവ്യത്യാസം ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് ‘പൂള്‍ ടെസ്റ്റിങ് സ്ട്രിപ്പ്‌സ്’ ഉപയോഗിച്ച് ജോണ്‍സണ്‍ പരിശോധന നടത്തിയതോടെ കാപ്പി തയ്യാറാക്കുന്ന പാത്രത്തില്‍ ഉയര്‍ന്ന അളവില്‍ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ കാപ്പി കുടിക്കുന്നതായി നടിച്ച ജോണ്‍സണ്‍, ഭാര്യ അറിയാതെ ഒളിക്യാമറകളും സ്ഥാപിച്ചു. ഈ ക്യാമറദൃശ്യങ്ങളില്‍നിന്നാണ് ഭാര്യയുടെ ക്രൂരത കൃത്യമായി മനസിലായത്.

eng­lish sum­ma­ry; dif­fer­ent Fla­vored Cof­fee: Shock­ing Truth Revealed to Sus­pi­cious Husband

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.