കോവിഡ് വ്യപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ മടക്കികൊണ്ടു വരുന്നതിനായി നാവികസേനയുടെ മൂന്ന് കപ്പലുകള്‍ പുറപ്പെട്ടു. രണ്ട് കപ്പലുകള്‍ മാലിദ്വീപിലേക്കാണ്. ഐഎന്‍എസ് ശ്രാദുല്‍ ദുബായിലേക്കുമാണ് തിരിച്ചത്. കപ്പലുകള്‍ തിരികെ കൊച്ചിയിലെത്തും. കപ്പലുകള്‍ രണ്ട് ദിവസത്തിനകം ദുബായിലും മാലിദ്വീപിലും എത്തുമെന്നാണ് നാവിക സേന അറിയിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ 500–600 വരെ ആളുകള്‍ക്ക് യാത്രചെയ്യാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ എത്രപേരെ ഉള്‍ക്കൊള്ളിക്കാമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അതേസമയം പ്രവാസികളുമായി ആദ്യ നാല് വിമാനങ്ങള്‍ മറ്റന്നാള്‍ കേരളത്തിലെത്തും. 800യാത്രികരാണ് ആദ്യദിനം എത്തുന്നത്. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലും ദുബായില്‍ നിന്നുള്ള വിമാനം കോഴിക്കോടുമാണ് ആദ്യം എത്തുക. 15 വിമാനങ്ങള്‍ ആദ്യ ആഴ്ചയില്‍ കോഴിക്കോടെത്തും. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 2605 പ്രവാസികള്‍ എത്തുമെന്നാണ് കണക്ക്. അടുത്ത ആഴ്ചയില്‍ 84 വിമാനങ്ങളാണ് പ്രവാസികള്‍ക്കായി സര്‍വീസ് നടത്തുക. 14850 പേരെ വിമാനമാര്‍ഗം നാട്ടില്‍ തിരിച്ചെത്തിക്കും.
തമിഴ്നാട്ടിലേക്കും ഡല്‍ഹിയിലേക്കും 11 വിമാനങ്ങള്‍ വീതം,കേരളത്തിലേക്ക് 15 വിമാനങ്ങളാണ് അനുവദിച്ചത്. അമേരിക്കയിലേക്കും ആദ്യഘട്ടത്തില്‍ വിമാനമയക്കും. ആറ് വിമാനങ്ങള്‍ അയക്കാനാണ് തീരുമാനം. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് പ്രവാസികള്‍ എത്തുക. ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ബ്രിട്ടന്‍, ഫിലിപ്പിന്‍സ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യക്കാര്‍ തിരിച്ചെത്തുന്നു.
English Summary: flight and ship charted to get back expatriates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.