ആറു നഗരങ്ങളില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വിമാന വിലക്ക്

Web Desk

ന്യൂഡൽഹി

Posted on July 04, 2020, 10:48 pm

കൊറോണ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹി ഉൾപ്പെടെ ആറ് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് പശ്ചിമ ബംഗാൾ സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഡൽഹി, മുംബൈ, പൂനെ, നാഗ്പൂർ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഈമാസം 19 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കൊൽക്കത്ത എയർപോർട്ട് അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു.

കൊൽക്കത്ത എയർപോർട്ടിലേക്കുള്ള വിമാനങ്ങൾക്കാണ് വിലക്ക് ബാധകമാകുന്നത്. അതിനിടെ സൂററ്റ്, ഇൻഡോർ എന്നിവിടങ്ങളിൽ നിന്നും കൊൽക്കത്തയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയം അധികൃതർക്ക് കത്തയച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിലാണ് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ വിശദീകരണം.

ട്രെയിനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് നഗരങ്ങളിൽ നിന്നും ഒരാഴ്ചയിൽ ഒരു വിമാനത്തിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. എന്നാൽ ഇതിനുള്ള മറുപടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും ഇനിയും ഉണ്ടായിട്ടില്ല. ഇന്നലെ വൈകിട്ടുള്ള കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിൽ 20,488 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. 717 പേർ മരിച്ചു.

ENGLISH SUMMARY: flight ban to kolkata from six cities

YOU MAY ALSO LIKE THIS VIDEO