March 23, 2023 Thursday

Related news

December 21, 2022
July 3, 2022
February 18, 2022
January 20, 2022
January 3, 2022
December 10, 2021
September 29, 2021
September 26, 2021
September 10, 2021
August 22, 2021

ടിക്കറ്റ് റദ്ദാക്കൽ; കാലുമാറി വിമാന കമ്പനികൾ

Janayugom Webdesk
കൊച്ചി
May 3, 2020 6:51 pm

ലോക്ക് ഡൗൺ കാലയളവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെങ്കിലും ലോക്ക് ഡൗണിനു ശേഷം യാത്ര ചെയ്യാൻ അവസരമൊരുക്കാമെന്ന നിലപാടിലാണ് വിമാനകമ്പനികൾ. യാത്രക്കാരിൽ പലരും ഇനി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടുമായി ട്രാവൽ ഏജൻസികളിൽ എത്തിയതോടെ ഏജൻസി ഉടമകളും വെട്ടിലായി.

ലോക്ക് ഡൗണിൽ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് തുക മടക്കി നൽകില്ലെന്നും മറ്റൊരു തിയതിയിൽ യാത്ര അനുവദിക്കുമെന്നുമായിരുന്നു കമ്പനികൾ അറിയിച്ചത്. തീയതി മാറ്റുന്നതിനുള്ള തുക ഈടാക്കില്ലെന്നും എന്നാൽ മാറ്റിയ തിയതിയിലെ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിൽ വ്യത്യാസമുള്ള തുക യാത്രക്കാർ നൽകേണ്ടി വരുമെന്ന നിലപാടിലാണ് ഇപ്പോൾ കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കും അവധിക്കാലം ചിലവഴിക്കാനും കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്തവർ ഇനി യാത്ര ഉടൻ നടത്താൻ സാധ്യത ഇല്ല.

ഇത്തരക്കാർക്ക് പണം നൽകില്ലെന്ന് പറയാൻ ഏജൻസികൾക്കാവുന്നില്ല. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര വിമാനസർവീസുകൾ മെയ് മൂന്ന് വരെ റദ്ദാക്കിയിരുന്നു. പിന്നീട് മെയ് 17 ന് ശേഷം മാത്രമേ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുള്ളൂവെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചിരുന്നു. റദ്ദായ ടിക്കറ്റിലെ അതേ യാത്രക്കാർക്ക് ഒരു വർഷത്തിനകം വീണ്ടും ടിക്കറ്റെടുക്കാമെന്നായിരുന്നു ഇൻഡിഗോ, ഗോ എയർ എന്നിവ അറിയിച്ചത്.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.