Web Desk

ജക്കാര്‍ത്ത

January 09, 2021, 5:51 pm

പറന്നുയര്‍ന്ന് അഞ്ച് മിനിട്ടിനുളളില്‍ വിമാനം കാണാതായി

Janayugom Online

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കാണാതായി. ജക്കാര്‍ത്തയില്‍ നിന്ന് ബോണിയോ ദ്വീപിലേക്ക് പോവുകയായിരുന്നു വിമാനം. ശ്രീവിജയ എയര്‍ലൈൻസിന്റെ എസ്ജെ 182 എന്ന വിമാനമാണ് കാണാതായത്. ടേക്ക് ഓഫ് ചെയ്ത് അല്‍പ സമയത്തിന് ശേഷമാണ് വിമാനം കാണാതാകുന്നത്. വിമാനത്തില്‍ അൻപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് അഞ്ച് മിനിട്ടിനുളളില്‍ വിമാനവുമായുളള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.40 നാണ് വിമാനത്തില്‍ നിന്ന് അവസാനമായി സന്ദേശം ലഭിച്ചത്.

ENGLISH SUMMARY: flight miss­ing from jakartha

YOU MAY ALSO LIKE THIS VIDEO