വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു

Web Desk
Posted on August 08, 2020, 12:00 pm

കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോര്‍ഡര്‍ കണ്ടെടുത്തു. അപകടം സംഭവിച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് ഇത് സഹായകമാകും. അതേ സമയം, വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. നാല് കാബിൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. ഇവര്‍ക്ക് പരിക്കുണ്ടെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു.

അപകടത്തില്‍ 18 പേര്‍ മരിച്ചുവെന്നാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുലളത്. 171 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. വിമാനാപകടം റണ്‍വേ മാറി ഇറങ്ങിയതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ നിന്നും പൈലറ്റുമായി ആശയ വിനിമയം നടന്നതായും രണ്ടാമത്തെ റണ്‍വേയില്‍ ഇറങ്ങാനാണ് നിര്‍ദേശം നല്‍കിയതെന്ന് എടിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ദേശം മറികടന്ന് ഒന്നാമത്തെ റണ്‍വേയിലേക്ക് മാറിയിറങ്ങിയതാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.

ENGLISH SUMMARY: flight recorder retrived
YOU MAY ALSO LIKE THIS VIDEO