മെയ് പകുതിയോടെ ഭാഗികമായി വിമാന സർവീസുകൾ പുനരാംരംഭിക്കും. എയർപോർട്ട് അതോറിറ്റി (എഎഐ)കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ഇതിനുള്ള നിർദ്ദേശം നല്‍കി കഴിഞ്ഞു. രാജ്യത്തെ 100ലധികം വിമാനത്താവളങ്ങൾ എഎഐയുടെ കീഴിലാണ്. കേരളത്തിൽ തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളാണ് എഎഐയുടെ കീഴിൽ ഉള്ളത്. കൊച്ചി, കണ്ണൂർ എന്നിവ സ്വകാര്യ കമ്പനിയുടെ കീഴിലാണ്. ഒന്നിലധികം ടെർമിനലുകൾ ഉള്ള വിമാനത്താവളങ്ങൾ ആദ്യഘട്ടത്തിൽ ഒരു ടെർമിനൽ മാത്രമേ ഉപയോഗിക്കാവൂ. നിരവധി ബാഗേജ് കണ്‍വെയല്‍ ബെല്‍റ്റുകള്‍ ഉണ്ടെങ്കിൽ, സാമൂഹിക അകലം പാലിക്കുന്നതിന് ഒന്നിടവിട്ടുള്ളത് ഉപയോഗിക്കണം. പ്രവർത്തനങ്ങൾ പൂർണ സജ്ജമാകുന്നതു വരെ പരിമിതമായ രീതിയിൽ ഭക്ഷണ പാനീയങ്ങളും റീട്ടെയിൽ ഔട്ട്‌ലെറ്റുകളും യാത്രക്കാർക്ക് ലഭ്യമാക്കും. എയർ ഇന്ത്യ ബുക്കിങ് ആരംഭിച്ചിട്ടില്ല. സ്വകാര്യ കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര, ഗോ എയർ എന്നിവ ജൂൺ ഒന്നു മുതലുള്ള ആഭ്യന്തര യാത്രാ ബുക്കിങ് ആരംഭിച്ചു.
updating.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.