വിമാന കമ്പനികള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് പുനരാംരംഭിക്കുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതു വരെ ഒരു വിമാനക്കമ്പനികളും ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കരുതെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം. എയര്‍ ഇന്ത്യ മെയ് നാലുമുതലുള്ള ആഭ്യന്തര സര്‍വീസുകള്‍ക്കും ജൂണ്‍ ഒന്നു മുതലുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കും ബുക്കിങ് ആരംഭിച്ചിരുന്നു. കൂടാതെ ഇന്‍ഡികോ, കോ എയര്‍, വിസ്താര, എയര്‍ ഏഷ്യ, സ്പൈസ് ജെറ്റ് എന്നിവയുടെ ടിക്കറ്റും ബുക്ക് ചെയ്യാന്‍ കഴിഞ്ഞദിവസം വെബ്സൈറ്റുകളില്‍ സൗകര്യമൊരുക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കരുതെന്ന് വിമാന കമ്പനികൾക്ക് സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുടെ നിര്‍ദ്ദേശമുണ്ടായത്.
മുൻ വിജ്ഞാപന പ്രകാരം മെയ് മൂന്ന് മുതല്‍ മെയ് 31 വരെയുള്ള ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളുടെ ടിക്കറ്റിന്റെ ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.രാജ്യത്ത് കോവിഡ് ബാധിതരടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതിനു പിന്നാലെയായിരുന്നു ഈ തീരുമാനം.
English Summary: flight ticket booking suspended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.