16 April 2024, Tuesday

Related news

March 20, 2024
March 11, 2024
January 16, 2024
November 24, 2023
November 20, 2023
November 10, 2023
October 22, 2023
September 16, 2023
August 26, 2023
August 14, 2023

സൗ​ദി​യി​ലേ​ക്ക്​ ദു​ബൈ, അ​ബൂ​ദ​ബി വി​മാ​ന​ങ്ങ​ൾ നാ​ളെ മുതൽ

Janayugom Webdesk
ദു​ബൈ
September 10, 2021 12:59 pm

യാ​ത്ര​വി​ല​ക്ക്​ നീ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ.​ഇ​യി​ൽ നി​ന്ന്​ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക്​ വി​മാ​ന സ​ർ​വി​സു​ക​ൾ സ​ജീ​വ​മാ​കു​ന്നു. ദു​ബൈ ആ​സ്ഥാ​ന​മാ​യ എ​മി​റേ​റ്റ്​​സും അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ഇ​ത്തി​ഹാ​ദും ശ​നി​യാ​ഴ്​​ച മു​ത​ൽ സാ​ധാ​ര​ണ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ അ​റി​യി​ച്ചു. ദു​ബൈ​യി​ൽ നി​ന്ന്​ 24 പ്ര​തി​വാ​ര സ​ർ​വി​സു​ക​ളാ​ണ്​ നി​ല​വി​ൽ ആരംഭിക്കുക.

റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ദി​നം​പ്ര​തി​യും മ​ദീ​ന​യി​ലേ​ക്ക്​ ആ​ഴ്​​ച​യി​ൽ മൂ​ന്നും വി​മാ​ന​ങ്ങ​ളാ​ണ്​ ദു​ബൈ​യി​ൽ നി​ന്നു​ണ്ടാ​വു​ക. സെ​പ്​​റ്റം​ബ​ർ 16മു​ത​ൽ റി​യാ​ദി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ദി​വ​സ​വും ര​ണ്ടെ​ണ്ണ​മാ​ക്കും. മ​റ്റു സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കും ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യും എ​മി​റേ​റ്റ്​​സ്​ അ​റി​യി​ച്ചു.

ദ​മ്മാം, ജി​ദ്ദ, റി​യാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ ഇ​ത്തി​ഹാ​ദ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. സൗ​ദി പൗ​ര​ന്മാ​ർ, കു​ടും​ബാം​ഗ​ങ്ങ​ൾ, വീ​ട്ടു​ജോ​ലി​ക്കാ​ർ, സൗ​ദി റെ​സി​ഡ​ൻ​റ്​​സ്​ വി​സ​യു​ള്ള​വ​ർ, യു.​എ.​ഇ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യെ​ന്നും ഇ​ത്തി​ഹാ​ദ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ലൈ മൂ​ന്ന്​ മു​ത​ലാ​ണ്​ യു.​എ.​ഇ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ സൗ​ദി യാ​ത്ര​വി​ല​ക്ക്​ ഏ​​ർ​പ്പെ​ടു​ത്തി​യ​ത്.ചൊ​വ്വാ​​ഴ്​​ച​യാ​ണ്​ വി​ല​ക്ക്​ എ​ടു​ത്തു​മാ​റ്റി​യ​ത്. യു.​എ.​ഇ ഗ്രീ​ൻ​ലി​സ്​​റ്റി​ലു​ള്ള രാ​ജ്യ​മാ​യ​തി​നാ​ൽ സൗ​ദി​യി​ൽ നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ സ​മ്പ​ർ​ക്ക​വി​ല​ക്ക്​ നി​ബ​ന്ധ​ന​യി​ല്ല.
eng­lish summary;Flights to Dubai and Abu Dhabi to Sau­di Ara­bia from tomorrow
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.