November 29, 2023 Wednesday

Related news

November 3, 2023
September 12, 2023
August 25, 2023
July 3, 2023
June 19, 2023
June 18, 2023
March 17, 2023
March 2, 2023
February 22, 2023
January 31, 2023

4,000ലധികം തൊഴിലവസരങ്ങളുമായി ഫ്ളിപ്കാര്‍ട്ട് എക്സ്ട്ര

Janayugom Webdesk
കൊച്ചി
September 24, 2021 2:37 pm

ആയിരക്കണക്കിന് പാര്‍ട്ട് ടൈം തൊഴിലവസരങ്ങളുമായി ‘ഫ്ളിപ്കാര്‍ട്ട് എക്സ്ട്ര’എന്ന മാര്‍ക്കറ്റ് പ്ലേസ് മോഡല്‍ ഫ്ളിപ്കാര്‍ട്ട് അവതരിപ്പിച്ചു. വ്യക്തികള്‍ക്കും സേവന ഏജന്‍സികള്‍ക്കും ടെക്നീഷ്യന്മാര്‍ക്കും അനുയോജ്യമായ വരുമാന അവസരങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ‘ഫ്ളിപ്കാര്‍ട്ട് എക്‌സ്ട്ര’ ആപ്പ് വഴി താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് എളുപ്പത്തിലുള്ള മൂന്നു ഘട്ടങ്ങളിലൂടെ ഓണ്‍ബോര്‍ഡിംഗ് ചെയ്യാം. വരും മാസങ്ങളില്‍ ഡെലിവറി എക്സിക്യൂട്ടീവ്, സേവന പങ്കാളി, ടെക്നീഷ്യന്‍ തുടങ്ങീ വിവിധ ജോലികള്‍ക്കായി ഫ്ളിപ്കാര്‍ട്ട് എക്‌സ്ട്ര ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. ബിഗ് ബില്യണ്‍ ഡെയ്‌സിന്റെ ഭാഗമായി ഫ്ളിപ്കാര്‍ട്ട് എക്‌സ്ട്ര പ്രോഗ്രാം വഴി 4,000ലധികം തൊഴിലവസരങ്ങള്‍ ലഭിക്കും.

വ്യക്തികള്‍ക്കും പ്രാദേശിക സ്റ്റോറുകള്‍ക്കും സേവന‑സാങ്കേതിക വിദഗ്ധര്‍ക്കും അധിക വരുമാന അവസരങ്ങള്‍ നല്‍കുന്ന ഫ്ളിപ്കാര്‍ട്ട് എക്സ്ട്ര ആരംഭിക്കുന്നതില്‍ സന്തോഷിക്കുന്നവെന്നു ഫ്ളിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്റും സപ്ലൈ ചെയിന്‍ ഹെഡുമായ ഹേമന്ത് ബദ്രി പറഞ്ഞു. ‘ഫ്ളിപ്കാര്‍ട്ട് എക്സ്ട്ര’ ആപ്പ് എവിടെനിന്നും സൈന്‍ അപ്പ് ചെയ്യാനും ഡെലിവറിക്ക് ഇഷ്ടപ്പെട്ട ഷെഡ്യൂള്‍ തിരഞ്ഞെടുക്കാനും കഴിയും. 

കഴിഞ്ഞവര്‍ഷങ്ങളില്‍ സ്ഥിരവളര്‍ച്ച നേടിയ ഫ്ളിപ്കാര്‍ട്ട് കിരാന പ്രോഗ്രാം ഉള്‍പ്പെടെയുള്ള ഫ്ളിപ്കാര്‍ട്ടിന്റെ ഇതര ഡെലിവറി മോഡലുകളുടെ വിപുലീകരണമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഉത്സവ സീസണില്‍ കിരാന ഡെലിവറി മോഡല്‍ 10 ദശലക്ഷം ഷിപ്മെന്റുകള്‍ ഡെലിവറി ചെയ്തു.

ENGLISH SUMMARY:Flipkart Extra with over 4,000 jobs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.