October 6, 2022 Thursday

Related news

September 29, 2022
June 9, 2022
April 29, 2022
September 24, 2021
August 9, 2021
June 3, 2021
January 20, 2021
November 26, 2020
September 23, 2020
September 4, 2020

കേരളത്തില്‍ ഉള്‍പ്പെടെ 14000 കിരാന സ്റ്റോറുകള്‍ കൂടി ഉള്‍പ്പെടുത്തി ഫ്ളിപ്കാര്‍ട്ട്

Janayugom Webdesk
കൊച്ചി
September 23, 2020 4:16 pm

ഇന്ത്യയുടെ ആഭ്യന്തര ഇകൊമേഴ്സ് വിപണന കേന്ദ്രമായ ഫ്ളിപ്കാര്‍ട്ട് ദക്ഷിണേന്ത്യയില്‍ 14000ല്‍ കൂടുതല്‍ കിരാന സ്റ്റോറുകളെ ഉള്‍പ്പെടുത്തി കിരാന പ്രോഗ്രാം വിപുലീകരിച്ചു. വരാനിരിക്കുന്ന ഉത്സവ സീസണിന്റെയും ബിഗ് ബില്യണ്‍ ദിനങ്ങളുടെയും തയ്യാറെടുപ്പിന്റെ ഭാഗമായാണിത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് വേഗതയേറിയതും വ്യക്തിഗതവുമായ ഇകൊമേഴ്സ് അനുഭവം പ്രദാനം ചെയ്യാനും കിരാനകള്‍ക്ക് ഇതര വരുമാന മാര്‍ഗം വര്‍ധിപ്പിക്കാനുമായി ഫ്ളിപ്കാര്‍ട്ട് രാജ്യത്തുടനീളം 50,000ല്‍ അധികം കിരാന സ്റ്റോറുകളെ തങ്ങളുടെ ഡെലിവറി പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

പരമ്പരാഗത പൊതുവ്യാപാര സ്റ്റോറുകളില്‍ നിന്ന് സാങ്കേതികതയില്‍ അധിഷ്ഠിതമായ സ്റ്റോറുകളിലേക്ക് തങ്ങളുടെ ബിസിനസ് മാറ്റാന്‍ കിരാനകളെ സഹായിക്കുന്നതിന് ആപ്ലിക്കേഷന്‍ അധിഷ്ഠിത ഡാഷ്ബോര്‍ഡുകള്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉപകരണങ്ങളില്‍ അവര്‍ക്ക് ഡിജിറ്റല്‍ പരിശീലനം നല്‍കി.

ഫ്ളിപ്കാര്‍ട്ട് കിരാന പ്രോഗ്രാം ദക്ഷിണേന്ത്യന്‍ നഗരങ്ങളായ കൊച്ചി, ആലപ്പുഴ, കണ്ണൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഗുല്‍ബര്‍ഗ, മൈസൂര്‍, എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ വാണിജ്യത്തിലേക്ക് കിരാനകളെയും ഉപഭോക്താക്കളെയും എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. പൊതു വ്യാപാര സ്റ്റോറുകള്‍, ബേക്കറികള്‍, തയ്യല്‍ക്കടകള്‍ തുടങ്ങി സ്ഥലവും സമയവും കൈവശമുള്ളതും അടുത്തുള്ള പ്രദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് താല്‍പര്യവുമുള്ളതുമായ ഏതു കിരാനകളും ഇതില്‍ ഉള്‍പ്പെടുന്നു. അതിവേഗം വളരുന്ന ഇ‑കൊമേഴ്സ് വ്യവസായവുമായി ചേര്‍ന്നുപോകാനുമുള്ള കിരാനകളുടെ പങ്കാളിത്തം വര്‍ധിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഫ്ളിപ്കാര്‍ട് എകാര്‍ട്ട് ആന്‍ഡ് മാര്‍ക്കറ്റ് പ്ലേസ് സീനിയര്‍ വൈസ് പ്രസിഡന്റ് അമിതേഷ് ഝാ പറഞ്ഞു.

ലക്ഷക്കണക്കിന് വില്‍പ്പനക്കാരുമായും എംഎസ്എംഇകളുമായും പങ്കാളിത്തമുള്ള ഫ്ളിപ്കാര്‍ട്, ശക്തമായ വിതരണ ശൃംഖലയിലൂടെ ഇന്ത്യയിലുടനീളം പ്രതിദിനം ദശലക്ഷക്കണക്കിന് ഷിപ്മെന്റുകള്‍ ഡെലിവറി ചെയ്യുന്നു. ഒന്നിലധികം പങ്കാളികളുമായും പരമ്പരാഗത ബിസിനസുകളുമായും പ്രവര്‍ത്തിക്കുന്നതുവഴി ഫ്ളിപ്കാര്‍ട്, ഭൗതിക ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയും വിതരണ ശൃംഖലയുടെ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിലുള്‍പ്പെടുന്ന ഫ്രീലാന്‍സ് ഡെലിവറി എക്സിക്യൂട്ടീവുകള്‍ക്കും കിരാനകള്‍ക്കും അവരുടെ വരുമാനം വര്‍ധിക്കുകയും ഇകൊമേഴ്സ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കിരാനകളുടെ വളര്‍ച്ച മെച്ചപ്പെടുത്താനുള്ള ഫ്ളിപ്കാര്‍ട് ഗ്രൂപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കിരാന പരിപാടി. പ്രാദേശിക നിര്‍മ്മാതാക്കളെയും എംഎസ്എംഇകളെയും ചില്ലറ വ്യാപാരികളുമായും മറ്റ് ബിസിനസുകളുമായും ബന്ധിപ്പിക്കാനും സാങ്കേതികവിദ്യയുടെ സഹായത്തോടെ മൊത്തവിപണിയെ വിരല്‍ത്തുമ്പിലെത്തിക്കാനും ലക്ഷ്യമിടുന്ന ഡിജിറ്റല്‍ ബി 2 ബി വിപണന കേന്ദ്രമായ ഫ്ളിപ്കാര്‍ട് ഹോള്‍സെയിലും ഇതിലുള്‍പ്പെടുന്നു.

Eng­lish sum­ma­ry; Flip­kart has added 14000 gro­cery stores includ­ing Kerala

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.