പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയമല്ലെന്ന് സര്‍ക്കാര്‍

Web Desk
Posted on May 20, 2019, 11:15 am

തിരുവനന്തപുരം: പ്രളയത്തിനു കാരണമായത് ഡാം മാനേജ്മെന്‍റിലെ വീഴ്ചയാമെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. ശാസ്ത്രീയമായ റിപ്പോര്‍ട്ടല്ല അമിക്കസ് ക്യൂറിയുടേതെന്നും പ്രളയ ദുരിതനിവാരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നുമാണ് സര്‍ക്കാരിന്‍റെ വാദം. ഇക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കി.

ശാസ്ത്രലോകം തള്ളിയ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. അതിവര്‍ഷമാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജലക്കമ്മീഷന്‍ സ്ഥിരീകരികരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

You May Also Like This: