പ്രളയം തകര്‍ത്ത മാട്ടുപുറത്ത് പുനര്‍ജനിയായി ആത്മകൂട്ടായ്മയിലൂടെ കൂട് മത്സ്യകൃഷി വിളവെടുപ്പ്

Web Desk
Posted on June 06, 2019, 6:14 pm

കൊച്ചി: പ്രളയം കടപുഴക്കിയ കൃഷിയടക്കമുള്ള കാര്യങ്ങളില്‍ ആത്മവിശ്വാസത്തോടെ അത്യധ്വാനം കൊണ്ട് വിജയവവഴിയിലേയ്ക്ക് നീങ്ങുകയാണ് കരുമാലൂര്‍. പ്രളയത്തില്‍ ഏറ്റവും രൂക്ഷവും ദുരിതം അനുഭവിച്ചതുമായ മാട്ടുപുറം എന്ന ഗ്രാമം പുനരുജ്ജീവനത്തിന്റെ പാതയിലാണ്. കാര്‍ഷിക ഗ്രാമമായ കരുമാല്ലൂരില്‍ പ്രളയത്തിനു ശേഷം ചെയ്ത നെല്‍ കൃഷിയില്‍ മികച്ച വിളവാണ് ഉണ്ടായത്. പച്ചക്കറി കൃഷി, വാഴ, ചേന, ചീര എന്നീ കരുമാല്ലൂരിന്റെ തനതായ കൃഷികളും പ്രളയത്തിനു ശേഷം പുനരുജ്ജീവനത്തിന്റെ പാതയിലാണ്.

പെരിയാര്‍ കരയും റോഡുകളും വീടുകളും കവിഞ്ഞൊഴുകിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ആത്മയുടെ ജില്ലതല പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ സാങ്കേതിക സഹായത്തോടെ വിജയകരമായി കിസ്സാന്‍ കര്‍ഷക ഗ്രൂപ്പിലൂടെയാണ് മത്സ്യകൃഷി യില്‍ ഒരു വിപ്ലവകരമായ മുന്നേറ്റം കരുമാല്ലൂരില്‍ ഉണ്ടായത്. അതിനു ശേഷം കൂട് മത്സ്യകൃഷിയുമായി നിരവധി കര്‍ഷകര്‍ രംഗത്ത് എത്തിയെങ്കിലും പ്രളയത്തില്‍ ഒട്ടുമിക്ക കൂട് മത്സ്യകൃഷി കര്‍ഷകര്‍ക്കും വളരെയധികം നഷ്ടങ്ങള്‍ ഉണ്ടാവുകയുണ്ടായി. എങ്കിലും അവയില്‍ പതറാതെ കര്‍ഷക കൂട്ടായ്മയിലൂടെ തങ്ങള്‍ പഠിച്ചെടുത്ത മത്സ്യകൃഷി സാങ്കേതിക വിദ്യ വീണ്ടും വിജയകരമായി നടപ്പിലാക്കിയിരിക്കുകയാണ് ആത്മ ആലുവ ബ്ലോക്കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘കിസ്സാന്‍ കര്‍ഷക സംഘം’. ജൂണ്‍ 8ന് ശനിയാഴ്ച രാവിലെ 7.30നു മാട്ടുപുറം കുട്ടപ്പന്‍ കടവില്‍ മുന്‍ എം എല്‍ എ പി രാജു മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയും. വിവിധ ജനപ്രതിനിധികള്‍, കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ജീവനക്കാര്‍, ആത്മയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ വിളവെടുപ്പില്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം ആത്മ എറണാകുളം ജില്ലയില്‍ കൃഷി അനുബന്ധ മേഖലകളില്‍ വിവിധ ജില്ലാ തല പ്രോജക്ടുകള്‍ നടപ്പിലക്കിയതില്‍ മത്സ്യകൃഷിയില്‍ ആലങ്ങാട് ബ്ലോക്കിലെ കരുമാല്ലൂരാണ് എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രയുടെ സാങ്കേതിക സഹായത്തോടെ വിജയകരമായി കൂട് മത്സ്യകൃഷി സംഘടിപ്പിച്ചത്. നാല് മീറ്റര്‍ വീതിയിലും നീളത്തിലും ഉള്ള മൂന്നു കൂടുകളിലായാണ് കാളാന്ജി , കരിമീന്‍ എന്നിവ കൃഷി ചെയ്തത്. മത്സ്യങ്ങള്‍ക്കാവശ്യമായ തീറ്റയായി ചെറുമത്സ്യങ്ങള്‍ മുനമ്പം ഹാര്‍ബര്‍, പറവൂര്‍ മാര്‍ക്കറ്റ് എന്നിവടങ്ങളില്‍ നിന്നാണ് ശേഖരിച്ചത്.

എറണാകുളം ജില്ലയിലെ വലിയ പഞ്ചായത്തുകളില്‍ ഒന്നായ കരുമാല്ലൂര്‍ ഗ്രമാപഞ്ചായത്തിലെ ഒരു കാര്‍ഷിക ഗ്രാമമാണ് മാഞ്ഞാലി മാട്ടുപുറം. പാട ശേഖര സമിതികളുടെ നേതൃത്വത്തില്‍ നെല്‍ കൃഷിയും വാഴ കൃഷിയുമാണ് മുഖ്യ കൃഷികള്‍ എങ്കിലും മാഞ്ഞാലി ചേനയും, ചീരയും പ്രസിദ്ധമാണ്. കൃഷി ഭവനില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള മാഞ്ഞാലി പ്രദേശത്ത് 201415 വര്‍ഷത്തെ ആത്മഫാം സ്‌കൂളിനോട് അനുബന്ധിച്ച് മണലില്‍ അബ്ദുള്‍ ജബ്ബാറിന്റെ കൃഷിയിടത്തില്‍ വച്ച് സംഘടിപ്പിച്ച ക്ലാസ്സുകളിലൂടെയാണ് മാട്ടുപുറം ഗ്രാമത്തില്‍ കൃഷി അനുബന്ധ മേഖലകളിലെ പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കി തുടങ്ങിയത്. ഫാം സ്‌കൂള്‍ ക്ലാസ്സുകള്‍ക്ക് ശേഷം ഫാം സ്‌കൂളില്‍ പങ്കെടുത്ത കര്‍ഷകരെ ഉള്‍പ്പെടുത്തി ആത്മ മാട്ടുപുറം കര്‍ഷക ഗ്രൂപ്പ് രൂപീകരിക്കുകയും അതിനു ശേഷം ക്ഷീര കര്‍ഷകര്‍ക്കുള്ള ഹൈഡ്രോപോണിക്‌സ് സാങ്കേതിക വിദ്യയും , മാതൃകാ പ്രദര്‍ശനതോട്ടങ്ങള്‍, ഡ്രിപ്പ് ഇറിഗേഷന്‍, പ്ലാസ്റ്റിക് മ്ലചിംഗ് എന്നീ സാങ്കേതിക വിദ്യകളും ആത്മയിലൂടെ മാട്ടുപുറത്തെ കര്‍ഷകര്‍ സ്വായിത്തമാക്കി. അതോടൊപ്പം യുണിവേഴ്‌സിറ്റികളിലെയും വിജയിച്ച കര്‍ഷകരുടെയും കൃഷിയിട സന്ദര്‍ശനങ്ങള്‍, വിവിധ പരിശീലന ക്ലാസ്സുകള്‍, പഠന യാത്രകള്‍ എന്നിവയിലൂടെ ലഭിക്കുന്ന അറിവുകളും തങ്ങളുടെ കൃഷിയിടത്തില്‍ നടപ്പിലാക്കി വരുന്നു . മത്സ്യ കൃഷിയില്‍ താല്‍പ്പര്യമുള്ള കര്‍ഷകരെ ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകരിച്ചതാണ് ‘കിസ്സാന്‍ കര്‍ഷക സംഘം.

കുടുംബശ്രീയിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ കൂണ്‍ കൃഷിയില്‍ താല്‍പ്പര്യമുള്ളവരുടെ ആവശ്യപ്രകാരം ആത്മയിലൂടെ കൂണ്‍ കൃഷിയില്‍ കാര്യക്ഷമതാ പരിശീലനവും മൂല്യവര്‍ധനവില്‍ താല്പര്യമുള്ള സ്ത്രീകളുടെ ഗ്രൂപ്പുകള്‍ക് മൂല്ല്യ വര്‍ധനവ്, പഴം പച്ചക്കറി സംസ്‌കരണം എന്നിവയിലും, തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാഗ്രഹിക്കുന്ന ഗ്രൂപ്പുകള്‍ക്ക് നേഴ്‌സറി മാനെജ്‌മെന്റ് പരിശീലനവും നല്‍കുകയും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ ഗ്രൂപ്പ് എന്ന പദ്ധതി വഴി പഠിച്ച കാര്യങ്ങള്‍ വിജയകരമായി നടപ്പിലാക്കുകയും ചെയ്തു വരുന്നു.
ആത്മയുടെ ആലുവ ബ്ലോക്കിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആലുവ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ആത്മബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ടി എ.ന്‍ നിഷില്‍, ബ്ലോക്കിനു കീഴിലുള്ള വിവിധ കൃഷിഭവനുകളിലെ കൃഷി ഓഫീസര്‍മാരായ അതുല്‍ ബി മണപ്പാടന്‍ (കരുമാല്ലൂര്‍), ലൂസിയ ഫെര്‍ണാണ്ടസ് (ആലുവ), സിബി(ആലങ്ങാട്), ഷേരോണ്‍ ഫെര്‍ണാണ്ടസ് (വരാപ്പുഴ), ബെല്‍സി ബാബു (ഏലൂര്‍), സഫീര്‍ (കടുങ്ങല്ലൂര്‍) ബ്ലോക്ക് ലെവല്‍ ഫാമേഴ്‌സ് അട്വൈസറി കമ്മിറ്റി എന്നിവയിലൂടെയാണ് ആത്മ പദ്ധതികള്‍ നടപ്പിലാക്കിവരുന്നത്.

You May LIke This Video