നഷ്ടം തിട്ടപ്പെടുത്താൻ ആവാതെ പ്രളയ ബാധിതർ

Web Desk
Posted on August 21, 2018, 11:21 am
ആർ. ഗോപകുമാർ

കൊച്ചി: തിരിച്ചുവരവിൽ പതിറ്റാണ്ടുകൾ കൊണ്ട് സ്വരൂ കൂട്ടിയ സ്വത്തുകളിൽ പ്രളയം താണ്ഡവമാടിയത് അവർ ഞെട്ടലോടെ കണ്ടു. അക മുറികളിൽ ഭദ്രമെന്ന് കരുതി പൂട്ടിവെച്ചതെല്ലാം വെള്ളം വാരി പുറത്തിട്ടു. ചെളികൾ നിറഞ്ഞ മുറികളിൽ പാമ്പുകൾ പതിയിരിക്കുന്നുണ്ടോയെന്ന ഭീതി അവരിൽ പെരുകി. മക്കൾക്കൊപ്പം സ്നേഹിച്ച പശു വടക്കമുള്ള ഓമനമൃഗങ്ങളെ കുഴിവെട്ടി മൂടി.

വീട്ടുകാരൻ മടങ്ങി വന്നതറിഞ്ഞ് മടങ്ങിയെത്തിയ നായ മിണ്ടാതെ കണ്ണിൽ വെള്ളം നിറച്ചു നിന്നു ‘കൂടെ കൂട്ടാത്തതിന്റെ പരിഭവമോ ആറു ദിവസത്തിന്റെ പട്ടിണിക്കേടോ എന്നറിയാതെ അവർ കുടുങ്ങി’. സഹനത്തിന്റെ നീണ്ട രാപകലുകൾ തുടങ്ങുകയാണ്പ്രളയം വിതച്ച കെടുതികൾക്കെല്ലാം ഒരേ സ്വഭാവം കഠിനതയിൽ മാത്രം മാറ്റം.

കാലടി പഞ്ചായത്ത് ഓഫീസിനു പുറക് വശത്തായി അടിഞ്ഞ് കൂടിയ മൃഗങ്ങളെ പഞ്ചായത്ത് സെക്രട്ടറി രാജേഷ് സീനിയർ സുരേഷ് വി.എന്നിവർ ചേർന്ന് കുഴിച്ചു മൂടുന്നു