അസമിലെ പ്രളയം; രണ്ട് കോടി രൂപ നല്‍കുമെന്ന് അക്ഷയ് കുമാര്‍

Web Desk

മുംബൈ

Posted on July 18, 2019, 2:41 pm

അസാമിലെ പ്രളയത്തിന് രണ്ട് കോടി രൂപ നല്‍കുമെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
ആസാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാര്‍ നല്‍കുക.

ആസാമില്‍ ഉണ്ടായ പ്രളയം വന്‍ നാശനഷ്ടമാണ് വരുത്തിവെച്ചത്. കനത്ത മഴയ്യില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് പ്രളയം രൂക്ഷമായത്. 15 പേരുടെ ജീവനാണ് പ്രളയം കവര്‍ന്നത്.
4,175 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 90,000 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചു. 10 ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചു. കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ തൊണ്ണൂറു ശതമാനം ഭാഗത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്.