Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ബീജിംഗ്

July 22, 2021, 9:13 am

ചൈനയില്‍ പ്രളയം: മരണസംഖ്യ 25 ആയി

Janayugom Online

യൂറോപ്പിന് പിന്നാലെ ചൈനയിലും പ്രളയം. കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 25 മരണം. 10 മില്യണോളം ജനങ്ങള്‍ താമസിക്കുന്ന മദ്ധ്യ ചൈനയിലെ ഷെന്‍ഷൗ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഷെന്‍ഷൗ പ്രവശ്യയിലെ ഒരു ട്രെയിനില്‍ വെള്ളം കയറി 12 പേര്‍ മരണമടഞ്ഞു.

രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിംങ് പിങ് പറഞ്ഞു. 10 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരമായ ഷെങ്‌ഷൌവില്‍ സൈന്യമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏതാണ്ട് 2,00,000 പേരെ മാറ്റിത്താമസിപ്പിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. മഴയോടൊപ്പം അതിശക്തമായ കാറ്റും വീശിയടിച്ചു.

യി നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലോംഗ്മെന്‍ ഗ്രോട്ടോസ് വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. വെള്ളം കയറിയതോടെ ലുവോയാങ് നഗരത്തിനടുത്തുള്ള ചുണ്ണാമ്ബുകല്ലുകളില്‍ നിര്‍മ്മിച്ച സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍ നാശത്തിന്‍റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry : flood in chi­na and death toll ris­es to 25

You may also like this video :