Friday
23 Aug 2019

കാലവര്‍ഷം: കടലുണ്ടി പഞ്ചായത്തിലെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി

By: Web Desk | Friday 19 July 2019 9:35 PM IST


കടലുണ്ടിയിലെ മുക്കത്തു കടവില്‍ കൊല്ലച്ചാട്ടില്‍ കൃഷ്ണന്റെ വീടിന്റെ മതില്‍ ഇടിഞ്ഞ് മറ്റൊരു വീട്ടിലേക്കു വീണിരിക്കുന്നു 

കടലുണ്ടി : കാലവര്‍ഷം ശക്തമായതോടെ കടലുണ്ടി പഞ്ചായത്തിലെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി. വ്യാഴാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴ പഞ്ചായത്തിലെ നിരവധി സ്ഥലങ്ങളില്‍ ഗതാഗതം താമ മാറാക്കി. കടലുണ്ടി പഞ്ചായത്തു പരിസരം, പറവന്‍ചേരിപ്പാടം, ചാലിപ്പാടം, മുരുകല്ലിങ്ങല്‍, പാലക്കത്താഴം തുടങ്ങിയ സ്ഥലങ്ങളില്‍ റോഡ് വെള്ളത്തിലായി. കുട്ടാടം പാടം, പടിക്കത്താഴം കോളനി, മണ്ണൂര്‍ തീപ്പെട്ടിക്കമ്പനിപ്പരിസരം എന്നിവിടങ്ങളിലും വെള്ളക്കെട്ട് ജനങ്ങളെ സാരമായി ബാധിച്ചു.

വയലുകളില്‍ വെള്ളം നിറയുകയും പുഴയില്‍ ഒഴുക്കു ശക്തമാകുകയും ചെയ്തതാണ് വെള്ളം ഉയരാന്‍ കാരണമായത്. കനാലുകളിലെ ചീര്‍പ്പുകള്‍ തുറന്ന നിലയിലായത് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു.
മുക്കത്തുകടവു സ്‌കൂള്‍ പരിസരത്ത് കൊല്ലച്ചാട്ടില്‍ കൃഷ്ണന്റെ വീടിന്റെ മതില്‍ ഇടിഞ്ഞ് സമീപത്തുള്ള രാമം പറമ്പത്ത് രാജന്റെ വീടിന്റെ മുകളിലേക്കു വീണു. കിണര്‍ കല്ലും മണ്ണും നിറഞ്ഞ് ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലായി. കുളിമുറിയുടെ മുകളിലേക്ക് കല്ലും മണ്ണും വീണു.വീടിനും കാര്യമായ നഷ്ടം ഉണ്ടായി.
കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അജയകുമാര്‍, വൈസ് പ്രസിഡന്റ് എം.നിഷ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിലാക്കാട്ട് ഷണ്‍മുഖന്‍, കൗണ്‍സിലര്‍ മാമ്പറ്റയില്‍ ഹെബീഷ് എന്നിവര്‍ വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Related News