മേഘാലയ: പ്രളയത്തിൽ അഞ്ച് മരണം

Web Desk
Posted on July 21, 2020, 2:03 pm

മേഘാലയിലെ വെസ്റ്റ് ഗാരോ ഹിൽസിൽ പ്രളയത്തിൽ അഞ്ച് പേർ മരിച്ചു. ഒരു ലക്ഷത്തിലധികം പേരെ വെള്ളപ്പൊക്കം ബാധിച്ചതായി ജില്ലാ കളക്ടർ രാം സിംഗ് പറഞ്ഞു. പ്രളയം ബാധിച്ചവരിൽ ഭൂരിഭാഗം പേരും തിക്രിക്കില്ല കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് വെള്ളപ്പൊക്കം അതിരൂക്ഷമാണ്. മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ബ്രഹ്മപുത്ര നദി അപകടകരമായ രീതിയിൽ ഒഴുകുന്നതിനാൽ 175 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കം ബാധിച്ച 1,70, 00
ആളുകളെ ജില്ലാ ഭരണകൂടം 22 ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് മുകുൾ സാങ്മയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാർ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിശദീകരിച്ചു. ദുരിതബാധിത പ്രദേശങ്ങളെ സഹായിക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും കടമയാണെന്ന് കോൺഗ്രസ് വക്താവ് സെനിത്ത് സാങ്മ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു.