നേപ്പാളില്‍ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 മരണം

Web Desk
Posted on July 14, 2019, 2:11 pm

കാഠ്മണ്ഡു: നേപ്പാളില്‍ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 മരണം. 24 പേരെ കാണാതായി 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഏറെയും ദുരന്തം സംഭവിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.

നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനമായ ബിഹാറിലെ ആറ് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബി?ഹാറില്‍ ജനങ്ങളെ സുരക്ഷിത പ്രദേശത്തേക്ക് മാറ്റി പാര്‍പ്പിക്കുകയാണ് അധികൃതര്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചിരുന്നു.
അതേസമയം, അസ്സമിലെ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.പ്രളയത്തില്‍ ഇതുവരെ ഏഴ് പേരാണ് മരിച്ചത്. ലോകത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ കാസിരംഗ ദേശീയ പാര്‍ക്കിന്റെ 70 ശതമാനവും പ്രളയത്തില്‍ മുങ്ങി.

you may also like this video