ഇടുക്കി: കേന്ദ്രസംഘം ജില്ല സന്ദര്‍ശിച്ചു

Web Desk
Posted on August 31, 2018, 11:46 am
ഇടുക്കി: ജില്ലയിലെ ദുരന്തബാധിത സ്ഥലങ്ങള്‍ കേന്ദ്രത്തില്‍ നിന്നെത്തിയ രണ്ടംഗ
സംഘം സന്ദര്‍ശിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അംഗം
കമല്‍ കിഷോര്‍, ജോയിന്റ് സെക്രട്ടറി ഡോ. വി. തിരുപ്പഴക് എന്നിവരാണ് വിവിധ
പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
അടിമാലി കുമ്പൻ പാറയിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലം സംഘം സന്ദര്‍ശിച്ചു. മൂന്നാറിലെ എന്‍ജിനീയറിങ് കോളജിന്റെ ഭാഗത്തുണ്ടായ മണ്ണിടിച്ചിലും സംഘം വിശദമായി പരിശോധിച്ചു. തുടര്‍ന്ന് നല്ലതണ്ണിയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ നടന്ന ഇടത്തെത്തി തദ്ദദേശവാസികളില്‍ നിന്നും വിശദാംശങ്ങള്‍ തേടി.ഇടുക്കി ആര്‍ ഡിഒ എം പി വിനോദിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരും കേന്ദ്ര സംഘത്തോടൊപ്പം വിവിധ സ്ഥലങ്ങളില്‍ അനുഗമിച്ചു.ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം ജില്ലയിലെ കെടുതിയുടെ വ്യാപ്തി തിട്ടപ്പെടുത്തി.