Thursday
23 May 2019

ഫിലിപ്പൈനില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 85 മരണം

By: Web Desk | Wednesday 2 January 2019 3:56 PM IST


ഫിലിപ്പൈനിലെ ഉസ്മാന്‍ ചുഴലിക്കാറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് 85 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബികോളില്‍ 69 പേരും കിഴക്കന്‍ വിസായാസില്‍ 13 പേരും മരിച്ചതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. 150 പ്രദേശങ്ങളില്‍ നിന്നായി 79,000 പേരെ ഉസ്മാന്‍ ചുഴലിക്കാറ്റ് ബാധിച്ചതായി ദേശീയ ദുരന്തനിവാരണ സംഘം പറഞ്ഞു.

Related News