Friday
22 Feb 2019

പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ബിനോയ് വിശ്വം

By: Web Desk | Friday 10 August 2018 10:21 PM IST

ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രകൃതിക്ഷോഭ ദുരിതങ്ങള്‍ നേരിടാന്‍ സേനാവ്യൂഹങ്ങളെ അടിയന്തരമായി വിന്യസിക്കണമെന്ന് ശൂന്യവേളയില്‍ ബിനോയ് പറഞ്ഞു.

രണ്ടാഴ്ചക്കുള്ളില്‍ സംഭവിച്ച മൂന്നാമത്തെ പ്രളയക്കെടുതി അതിജീവിക്കാന്‍ രാജ്യത്തിനു മുമ്പില്‍ കേരളം കൈ നീട്ടിപ്പിടിക്കുകയാണ്. ഇത് ഭിക്ഷ ചോദിക്കലല്ല; അവകാശമാണ്.
സംസ്ഥാനത്തിന്റെ പകുതിയോളം ഭൂപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നു. പക്ഷെ അതുകൊണ്ടുമാത്രം മതിയാവുകയില്ല. രാഷ്ട്രീയ വിഷയങ്ങളെച്ചൊല്ലി പ്രക്ഷുബ്ധമായ സഭയില്‍ ശബ്ദമുയര്‍ത്തി ബിനോയ് പറഞ്ഞു.

Related News