19 April 2024, Friday

Related news

April 19, 2024
April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024

സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ്; അടുത്ത നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 1, 2022 6:30 pm

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത നാല് ദിവസം അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴയില്‍ ആറ് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒരാളെ കാണാതാവുകയും ചെയ്തു. അഞ്ച് വീടുകള്‍ പൂര്‍ണമായി തകരുകയും 55 വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. 2018ലെ അനുഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനായി കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു.

മഴ മുന്നറിയിപ്പുള്ളതിനാല്‍ റവന്യു മന്ത്രി ജില്ലകളുടെ സാഹചര്യം വിലയിരുത്തി വേണ്ട നിർദ്ദേശം നൽകി. എല്ലാ താലൂക്കിലും കൺട്രോൾ റൂം തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിആര്‍അഫിന്റെ നാല് സംഘം കേരളത്തിൽ ഉണ്ട്. നാല് അധിക സംഘം കൂടി എത്തും. ആശങ്ക പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. എല്ലാ ജില്ലയിലും പൊലീസ് കൺട്രോൾ റൂം തുറക്കും. ബോട്ടുകൾ, ജെസിബി എന്നിവ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സജ്ജമാക്കി വയ്ക്കുമെന്നും ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:Flood warn­ing in the state; The Chief Min­is­ter said that there is a pos­si­bil­i­ty of heavy rain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.