Saturday
23 Feb 2019

മഹാപ്രളയം മനുഷ്യ സൃഷ്ടിയോ ,ഹർജി ഇന്ന്

By: Web Desk | Wednesday 10 October 2018 8:29 AM IST


lorry in trichur flood

മഹാപ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് ചൂണ്ടിക്കാണിച്ച്‌ സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡാം മാനേജ്മെന്‍റിന്‍റെ പരാജയമാണ് പ്രളയം രൂക്ഷമാകാന്‍ കാരണമായതെന്നാണ് ഹര്‍ജികളിലെ വാദം. എന്നാല്‍, ഓഗസ്റ്റ് 15 മുതല്‍ 17 വരെ കേരളത്തില്‍ പെയ്ത അപ്രതീക്ഷിത മഴ പ്രളയ കാരണമായെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഹര്‍ജിയില്‍ വിവിധ വകുപ്പുകള്‍ ഇന്ന് കോടതിയില്‍ വിശദീകരണം നല്‍കാനാണിട . കേന്ദ്രവും കോടതിയില്‍ നിലപാട് അറിയിക്കുന്നുണ്ട്. ഹര്‍ജിയില്‍ കേരളം കൃത്യമായ മുന്നറിയിപ്പുനൽകാതിരുന്ന  കേന്ദ്ര കാലാവസ്ഥാ ഏജന്‍സിക്ക് എതിരെ സത്യവാങ്മൂലം നല്‍കും.

വെള്ളപ്പൊക്കം വന്നശേഷമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതെന്ന്  സംസ്ഥാനം കോടതിയെ അറിയിക്കുമെന്നാണ് സൂചന .