Web Desk

ബെര്‍ലിന്‍

July 19, 2021, 3:25 pm

ജര്‍മനിയിലെ പ്രളയം; നിലവിലെ അവസ്ഥ ഭയപ്പെടുത്തുന്നുവെന്ന് ആഞ്ജല മെര്‍ക്കല്‍

Janayugom Online

ജര്‍മനിയിലുണ്ടായ പ്രളയത്തെ അപലപിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് മെര്‍ക്കല്‍ പറഞ്ഞു. 180 പേരാണ് പ്രളയത്തില്‍ ഇതുവരെ മരിച്ചത്.നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.അതിനിടെ പ്രളയബാധിത പ്രദേശങ്ങള്‍ ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ട ധനസഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആഞ്ജല മെര്‍ക്കല്‍ അറിയിച്ചിട്ടുണ്ട്. 

എഴുപത് വര്‍ഷത്തിനിടയില്‍ ജര്‍മനിയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്.തെക്കേ കൊളോണിലെ അഹര്‍വീലര്‍ ജില്ലയില്‍ മാത്രം 93 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.കൊളോണിലെ വാസന്‍ബര്‍ഗ് പ്രവിശ്യയില്‍ നിന്നും 700ലധികം പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു. 

ENGLISH SUMMARY:Floods in Ger­many; Angela Merkel says the cur­rent sit­u­a­tion is frightening
You may also like this video