Web Desk

July 17, 2021, 10:33 am

പടിഞ്ഞാറൻ യൂറോപ്പിൽ മിന്നൽ പ്രളയം; 126 മരണം

Janayugom Online

പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ പടിഞ്ഞാറൻ യൂറോപ്പിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനി, ബൽജിയം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത് ജർമനിയെയാണ്. ജർമനിയിൽ മാത്രം 106 പേരാണ് മരിച്ചത്. 1300 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. കൂടുതൽ ജീവൻ നഷ്ടപ്പെട്ടത് റൈൻലാൻഡ് സംസ്ഥാനത്താണ്. ഭിന്നശേഷിക്കാരെ പാർപ്പിച്ചിരുന്ന ഭവനത്തിലെ 12 പേരടക്കം 60 പേർക്ക് ജീവൻ നഷ്ടമായി. നോർത്ത് റൈൻ സംസ്ഥാനത്ത് 43 പേർ മരിച്ചു. 

അതേസമയം ദുരന്തനിവാരണ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നേറുന്നുണ്ടെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കുമെന്നും ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്മർ പ്രതികരിച്ചു. ബൽജിയത്തിൽ 18 പേർ മരിച്ചതായി ആഭ്യന്തരമന്ത്രി അനേലിസ് വെർലിണ്ടൻ അറിയിച്ചു. 19 പേരെ കാണാതായി. ബൽജിയത്തിൽ ലീജിലാണ് കൂടുതൽ നാശമുണ്ടായത്. 200 വർഷത്തിനിടെ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പടിഞ്ഞാറൻ യൂറോപ്പില്‍.

ENGLISH SUMMARY:floods in West­ern Europe; 126 deaths
You may also like this video