ഫ്ളോ​റി​ഡ

പി ​പി ചെ​റി​യാ​ൻ

February 21, 2020, 12:45 pm

വാ​ഹ​നാ​പ​ക​ടം; ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മരിച്ചു

Janayugom Online

ഫ്ളോ​റി​ഡ ഡി​സ്നി വേ​ൾ​ഡി​നു സ​മീ​പ​മു​ള്ള നാ​ഷ​ണ​ൽ ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു. അപകടത്തിൽ നാല് പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഫെ​ബ്രു​വ​രി 18 ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അപകടം.

ജോ​സ​ഫൈ​ൻ (76), മ​ക​ൾ ജൂ​ലി സ്മി​ത്ത് (41), കൊ​ച്ചു മ​ക​ൾ സ്ക്കാ​ർ​ല​റ്റ് സ്മി​ത്ത് (5) എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചും മ​റ്റൊ​രു കൊ​ച്ചു​മ​ക​ൻ ജാ​ക്സ​ൺ സ്മി​ത്ത് (11) ആ​ശു​പ​ത്രി​യി​ൽ വ​ച്ചും മ​രി​ച്ച​താ​യി ഫ്ളോ​റി​ഡാ ഹൈ​വേ പെ​ട്രോ​ൾ വ​ക്താ​വ് അ​റി​യി​ച്ചു. ഇ​തേ വാ​നി​ലു​ണ്ടാ​യി​രു​ന്ന ഷാ​ലി സ്മി​ത്ത് (10), സ്ക​യ്ല​ർ സ്മി​ത്ത് (5) എ​ന്നി​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം വി​ട്ട​യ​ച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷെ​യ്ൻ സ്മി​ത്ത് (43), വി​ല്യം ഫെ​യ് (76) എ​ന്നി​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി വ​ക്താ​വ് പറഞ്ഞു.

കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​വാ​ൻ പി​ക്ക​പ്പ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടിക്കുകയായിരുന്നു. അമി​ത​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പി​ക്കപ് ട്ര​ക്ക് മി​നി​വാ​നി​ന്റെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ൻ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ട്ര​ക്ക് ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മി​നി വാ​നി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളൊ​ഴി​കെ എ​ല്ലാ​വ​രും സീ​റ്റ് ബ​ൽ​റ്റ് ധരിച്ചിരുന്നു.

Eng­lish Sum­ma­ry; flori­da accident

YOU MAY ALSO LIKE THIS VIDEO