ഗുരുവായൂർ ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് നഗരസഭ ഒരുക്കുന്ന പുഷ്പോത്സവത്തിനും നിശാഗന്ധി സർഗ്ഗോത്സവത്തിനും തുടക്കമായി. കെ വി അബ്ദുൾ ഖാദർ എംഎൽഎ പുഷ്പോത്സവം ഉദ്ഘാടനം ചെയ്തു. സിനിമാതാരം സുരേഷ് കൃഷ്ണ നിശാഗന്ധി സർഗോത്സവവും ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ എം രതി അധ്യക്ഷയായിരുന്നു. ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷരായ നിർമ്മല കേരളൻ, കെ വി വിവിധ്, ടി എസ് ഷെനിൽ, ഷൈലജ ദേവൻ, കൗൺസിലർമാരായ സുരേഷ് വാര്യർ, ശോഭ ഹരി നാരായണൻ, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ, വ്യാപാരി നേതാക്കളായ ടി എൻ മുരളി, ജോഫി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
പുഷ്പോത്സവത്തിന്റെ ഭാഗമായി പുഷ്പഫല സസ്യ പ്രദർശനം, അനിമൽ റോബോട്ടിക് തീം പവലിയൻ, അലങ്കാര മത്സ്യ പ്രദർശനം എന്നിവയും നിശാഗന്ധി സർഗ്ഗോത്സവ വേദിയിൽ ഗാനമേള, സിനിമാറ്റിക് ഡാൻസ്, മാജിക് മെഗാഷോ, മെഹഫിൽ, മ്യൂസിക് ബാന്റ്, നാടകം, നാടൻ പാട്ടുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി നഗരസഭ കുടുംബശ്രീ ‘ഇഞ്ചീം പുളീം’ ഭക്ഷ്യമേള സീസൺ 2 വും ഒരുക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.