പൊന്നാനി: പുല്ലാങ്കുഴൽ അധ്യാപകൻ പുഷ്പദാസിനെ പെരുമ്പടപ്പ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. വീട്ടിൽ പുല്ലാങ്കുഴല്‍ പഠിക്കാനെത്തിയ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് 42കാരനായി കാഞ്ഞിരമുക്ക് പുലാവ് വളപ്പിൽ പുഷ്പദാസിനെ അറസ്റ്റ് ചെയ്തത്.
സിഐ കെഎം ബിജുവിന്റെ നേതൃത്വത്തിലായരുന്നു കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥികള്‍ പീഡന വിവരങ്ങൾ പുറത്തു പറയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ പെരുമ്പടപ്പ് പൊലീസിന് നൽകിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രുമുഖ ഷോകളിൽ മൂക്ക് കൊണ്ട് പുല്ലാങ്കുഴൽ വായിച്ച് പ്രസിദ്ധനായ ഇയാൾ നിരവധി കുട്ടികൾക്ക് പുല്ലാങ്കുഴലിൽ പരിശീലനം നടത്തിയിരുന്നു. പൊന്നാനി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പുഷ്പദാസിനെ റിമാന്‍ഡ് ചെയ്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.